കുറഞ്ഞ ചെലവിൽ AI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ചെറുകിട സംരംഭകർക്കും അവസരം

0
13

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് രംഗത്ത് മുന്നേറ്റം ലക്ഷ്യമിടുന്ന സംരംഭകർക്കായി കൊച്ചിയിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്, ലീഡ് ജനറേഷൻ, ഓൺലൈൻ കസ്റ്റമർ കൺവേർഷൻ തുടങ്ങിയ മേഖലകളിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് പ്രായോഗിക പരിശീലനം നൽകുകയാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. കേരളത്തിലെ പ്രമുഖ ബിസിനസ് കൂട്ടായ്മയായ കേരള ബിസിനസ് നെറ്റ്‌വർക്കാണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. പ്രമുഖ AI & ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ദ്ധൻ സുബിലാൽ ആണ് വർക്ക്ഷോപ്പിലെ സെഷനുകൾ കൈകാര്യം ചെയ്യുന്നത്. ഓ​ഗസ്റ്റ് 9 ശനിയാഴിച്ച ആണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുക.

ബിസിനസ് പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെയും വികസിപ്പിക്കുന്നതിലൂടെയും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ സംരംഭകരെ സഹായിക്കുന്ന നൂതന മാർഗ്ഗങ്ങൾ ശില്പശാലയിൽ പരിചയപ്പെടുത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്മാർട്ട് ടൂളുകൾ, എഐ ഇന്റഗ്രേഷനുകൾ എന്നിവയെക്കുറിച്ചും വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.

ലീഡ് മാനേജ്മെന്റ്, മാർക്കറ്റിംഗ് ഓട്ടോമേഷൻ, വെബ്സൈറ്റ് ചാറ്റ്, ഇമെയിൽ കാമ്പെയ്‌നുകൾ, സോഷ്യൽ മീഡിയ പ്ലാനർ, വാട്ട്സ്ആപ്പ് എപിഐ ഇന്റഗ്രേഷൻ, എഐ ചാറ്റ് & വോയിസ് അസിസ്റ്റന്റുകൾ, സിആർഎം, പേയ്‌മെന്റ്, ഇ-കൊമേഴ്‌സ് ടൂളുകൾ തുടങ്ങി ഒരു ബിസിനസ്സിന് ആവശ്യമായ എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ശില്പശാലയിൽ വിശദീകരിക്കും.

പ്രാദേശിക ബിസിനസ്സ് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശക്തമായ നെറ്റ്‌വർക്കിംഗ് അവസരങ്ങൾ ഒരുക്കുന്നതിനും പേരുകേട്ട ഒരു വിശ്വസ്ത പ്ലാറ്റ്‌ഫോമാണ് കേരള ബിസിനസ് നെറ്റ്‌വർക്ക് (KBN) എന്ന് സംഘാടകർ അറിയിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ്സിൽ വലിയ മുന്നേറ്റം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും ഈ ശില്പശാല ഏറെ പ്രയോജനപ്പെടും. കൂടുതൽ വിവരങ്ങൾ അറിയാൻ https://kbn-official.com/ എന്ന സന്ദര്ഞളിക്കുക. അല്ലെങ്കിൽ 80758847422 വിളിക്കുക.