കേരളത്തിലെ ശീതള പാനീയ വിപണിയിൽ ചുരുങ്ങിയ സമയം കൊണ്ട് മുൻ നിരയിലെത്തിയ താരമാണ് ഫുൾ ജാർ സോഡാ. സമൂഹ മാധ്യമങ്ങൾ വഴിയാണ് അതിന് ഭീകരമാംവിധത്തില്‍ സ്വീകാര്യത കിട്ടിയത്. ഫുൾ ജാർ സോഡാ താരമയാപ്പോൾ മുതൽ തന്നെ വാർത്തകളിൽ ഇടം പിടിച്ചതാണ്. ആദ്യം വിപണി കീഴടക്കിയ ശീതള പാനീയമായി, പിന്നീട് അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്.
വന്ന വരവിന് വിപണിയിൽ ഒരു മാറ്റം കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും കാര്യമായി വിപണിയിൽ പിടിച്ചു നില്ക്കാൻ ആയില്ലെന്നു തന്നെ പറയാം. ഫുൾ ജാർ സോഡാ താരമായതോടെ നിരവധി ഡോക്ടർമാരാണ് ഇത് കുടിച്ചാൽ ഉണ്ടാകുന്നെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുള്‍ ജാര്‍ സോഡ വിപണിയിൽ വില്‍ക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഫുൾ ജാർ സോഡയ്ക്ക് തട്ടും കിട്ടി.
നുരഞ്ഞു പതഞ്ഞു വരുന്ന ഫുൾ ജാർ സോഡായുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിനപ്പുറമുളളമുള്ള ഒരു ആസ്വാദനവും അതിനയില്ലായിരുന്നു എന്നതാണ് സത്യം.
ഫുൾ ജാർ സോഡാ താരമായി മാറിയ സമയത്തു കടകളിൽ മണിക്കൂറുകളോളം തിരക്കായിരുന്നു ഇത് കുടിക്കാൻ വേണ്ടി. ഇന്നിപ്പോൾ പത്തിൽ താഴെയാണ് ഫുൾ ജാർ സോഡാ കുടിക്കാൻ ആളുകളെത്തുന്നതെന്ന് കടയുടമകൾ പറയുന്നു.
ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർക്കുള്ള വകുപ്പിന്റെ നിർദേശങ്ങൾ
- കച്ചവടക്കാർ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കുകയും ഉപഭോക്താക്കൾ കാണുന്നവിധം പ്രദർശിപ്പിക്കുകയും ചെയ്യണം.
- ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം
- ഉപയോഗിക്കുന്ന വെള്ളം, ഐസ് മുതലായവ ശുദ്ധവും രോഗാണുവിമുക്തവുമായിരിക്കണം
- വൃത്തിഹീനമായ ചുറ്റുപാടുകളിലും ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യത്തിലും ഭക്ഷണസാധനങ്ങൾ ഉണ്ടാക്കരുത്
- ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കണം…