മാറി മറയുന്ന ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി വസ്ത്ര നിര്‍മ്മാണ രംഗത്ത് 30 വര്‍ഷത്തെ വിജയ രഹസ്യവുമായി മിലു

0
311

ളര്‍ച്ചയുടെ പടവുകള്‍ കയറി മുന്നോട്ട് കുതിയ്ക്കുകയാണ് മിലു ബ്രാന്‍ഡ്. കുട്ടികള്‍ക്ക് മാത്രമുള്ള വസ്ത്ര നിര്‍മ്മാണ വിതരണ രംഗത്ത് തങ്ങളുടേതായ പൊലിമ കൊണ്ട് വരാന്‍ മിലുവിന് കഴിഞ്ഞിട്ടുണ്ട്. 1987 ല്‍ സ്വിറ്റ്‌സര്‍ലന്റില്‍
തുടക്കം കുറിച്ച മിലു ഏഷ്യയിലും യൂറോപ്പിലുമടക്കമുള്ള 200 ഓളം സ്റ്റോറുകളില്‍ വിതരണം ചെയ്തിരുന്നു. 30 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയിൽ മികച്ച ഇന്റർനാഷണൽ കിഡ്‌സ് വെയര്‍ ബ്രാന്‍ഡുകളില്‍ ഒരു സ്ഥാനം മിലു ബ്രാന്‍ഡ് സ്വന്തമാക്കി.

വസ്ത്ര നിര്‍മ്മാണ രംഗത്തെ ഫാഷന്‍ സങ്കല്‍പങ്ങള്‍ മാറുമ്പോള്‍ കുട്ടികള്‍ക്ക് അനുയോജ്യമായ വസ്ത്രം കണ്ടെത്തുക വളരെ പ്രയാസമാണ്. കുട്ടികളുടെ ശരീര പ്രകൃതിക്ക് ഇണങ്ങുന്ന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന വസ്ത്രങ്ങള്‍ കുറവാണ്. ഇവിടെയാണ് മിലു കിഡ്‌സ് വെയര്‍ ബ്രാന്‍ഡിന് പ്രസക്തിയേറുന്നത്. നവജാത ശിശുക്കള്‍ മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി മാത്രം ആരംഭിച്ച ബ്രാന്‍ഡാണ് മിലു കിഡ്‌സ് വെയര്‍. കുട്ടികള്‍ക്ക് പരമാവധി ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്ന ഉത്പന്നങ്ങളാണ് മിലു ബ്രാൻഡിന്റേത്.

മിലു ബ്രാന്‍ഡ് എങ്ങനെ മികച്ച ബ്രാന്‍ഡുകളില്‍ ഒന്നായി മാറി എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം ഉണ്ട്. കുട്ടികള്‍ക്കായി വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ കുറേയധികം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. എന്ത് തുണിത്തരമാണ് ഏത് ബ്രാന്‍ഡാണ് എന്നൊക്കെ. കുട്ടികള്‍ക്ക് മികച്ച വസ്ത്രം നല്‍കുക എന്ന ഓരോ അച്ഛനമ്മമാരുടെ ആഗ്രഹം കൂടി സാധിച്ചുകൊടുക്കുകയാണ് മിലു ബ്രാൻഡ്.

ചെറിയ കുട്ടികള്‍ ആവുമ്പോ വസ്ത്രങ്ങളുടെ ബട്ടന്‍സും മറ്റും വായില്‍ വെയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തില്‍ കെമിക്കല്‍ റിയാക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. നവജാത ശിശുക്കള്‍ക്ക് പ്രതിരോധ ശേഷി കുറവായതിനാല്‍ പല അസുഖങ്ങളുമുണ്ടാകും. ഇന്ത്യയില്‍ വസ്ത്രങ്ങള്‍ക്ക് നിറം ലഭിക്കാന്‍ ചായം മുക്കി നിര്‍മ്മിക്കുന്നതില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങളും ഒന്നും തന്നെയില്ല. മിലു യൂറോപ്പ്യന്‍ ഗുണനിലവാരം പുലര്‍ത്തുന്ന ഒരു ബ്രാന്‍ഡ് കൂടിയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചു നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്, ആകര്‍ഷിക്കുന്ന ഡിസൈനില്‍, ഫാഷന് പ്രത്യേകം ഊന്നല്‍ നല്‍കിയാണ് മിലുവിന്റെ വസ്ത്ര നിര്‍മ്മാണം. വസ്ത്രങ്ങള്‍ക്ക് ഉപയോഗിക്കുന്ന കളര്‍, തുണിത്തരത്തിന്റെ ഗുണനിലവാരം, കാലവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ പുതിയ ഫാഷന്‍ സങ്കല്‍പത്തില്‍ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് നല്‍കുകയാണ് ചെയ്യുന്നത്.

ആദ്യ കാലത്ത് മിലു ഉത്പന്നങ്ങള്‍ സ്വന്തം ഔട്ട്‌ലെറ്റുകളില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തിലെ മുന്‍നിരയില്‍ നിക്കുന്ന എല്ലാ കുട്ടികളുടെ ഔട്ട്ലെറ്റുകളിലും, ഫാമിലി ഫാഷൻ സ്റ്റോറുകളിലും മിലു ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഓഫ്‌ലൈന്‍ സ്റ്റോറിന് പുറമേ www.milou.in എന്ന സ്വന്തം വെബ്സൈറ്റിലും മുൻനിര ഓണ്‍ലൈന്‍ സൈറ്റുകൾ ആയ ആമസോൺ, ഫ്ലിപ്കാർട്, സ്‌നാപ്‌ഡീൽ എന്നിവ വഴിയും മിലുവിന്റെ വസ്‌ത്രങ്ങൾ ലഭ്യമാണ്.

തിരുപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Wellknit Fashion Retail Pvt Ltd ആണ് മിലുവിനു വേണ്ടി ഇന്ത്യയില്‍ നിര്‍മ്മാണവും വിതരണവും നടത്തുന്നത്.

വരും നാളുകളില്‍ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മിലുവിന്റെ വിതരണം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മിലുവിന്റെ ഉത്പന്നങ്ങള്‍ നിങ്ങളുടെ ഷോറൂമിലും ലഭിക്കണമെങ്കിലോ, പുറം രാജ്യങ്ങളിലേക്കുള്ള മൊത്ത വിതരണത്തിനോ താല്പര്യം ഉള്ളവർ ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും.
9362234111 ,9655975111