ആദ്യ ദിവസം ഒരു ഓർഡർ പോലും ലഭിച്ചില്ല, ഇന്ന് 3 ലക്ഷത്തിലധികം പങ്കാളികളുണ്ട് സ്വിഗ്ഗിക്ക്

0
12

ഇന്ത്യക്കാർക്കിടയിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാര്യത്തിൽ ജനപ്രിയ ചോയിസാണ് സ്വിഗ്ഗി. പതിറ്റാണ്ടുകൾ പഴക്കമുള്ള സ്റ്റാർട്ടപ്പിന് ഇന്ന് 3 ലക്ഷത്തിലധികം റെസ്റ്റോറൻ്റുകളുമായി പങ്കാളിത്തമുണ്ടെന്ന് കമ്പനിയുടെ സ്ഥാപകൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം തുടങ്ങിയ സമയത്ത് ഇത്രത്തോളം സ്യീകാര്യത ഉണ്ടായിരുന്നോ? ഇല്ല എന്നാണ് ഉത്തരം. ആദ്യ ദിവസം കമ്പനിക്ക് ഒരു ഓർഡർ പോലും ലഭിച്ചിരുന്നില്ല.

മൂന്ന് ചെറുപ്പക്കാർ ചേർന്ന് “2014 ഓഗസ്റ്റ് 6 ന് ആരംഭിച്ചൊരു സംരംഭം.. ബിസിനസ് തുടങ്ങി ആദ്യ ദിനം ഒരു ഓർഡർ പോലും ലഭിച്ചില്ല. എന്നാൽ ഇന്ന് എത്തി നിൽക്കുന്നത് പ്രതിദിനം 20 ലക്ഷത്തോളം ഇടപാടുകളെന്ന സ്വപ്ന തുല്യമായ നേട്ടം. മൂന്ന് ലക്ഷത്തിലധികം റെസ്റ്റോറന്റുകളുമായി ബിസിനസ് പങ്കാളിത്തം. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പ്രവർത്തന വരുമാനം 8,265 കോടി രൂപ. ആകെ വിപണി മൂല്യം 99,000 കോടി രൂപ. 2014 ഓഗസ്റ്റ് 6-ന് പ്രവർത്തനം തുടങ്ങിയ സ്വിഗിക്ക് ആദ്യ ദിവസം ഓർഡർ ഒന്നും ലഭിച്ചില്ലെന്നത് ഓർത്തെടുക്കുകയാണ് സഹസ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജെറ്റി. അടുത്ത ദിവസം, തങ്ങളുടെ യാത്രയുടെ തുടക്കം കുറിക്കുന്ന ആദ്യത്തെ ഓർഡർ ലഭിച്ചെന്നും ശ്രീഹർഷ പറയുന്നു. ഇന്ന് ഭക്ഷണം പാകം ചെയ്യാൻ സമയമില്ലാത്തപ്പോഴും ഹോട്ടലിൽ പോയി കഴിക്കാൻ അസൗകര്യമുള്ളപ്പോഴും മിക്കവരുടേയും ആശ്രയം ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ ആണ്. ഇതിൽ തന്നെ പ്രധാനം സ്വിഗിയും സൊമാറ്റോയുമാണ്. പത്ത് വർഷത്തോളം കൂടെ നിന്നവർക്ക് നന്ദി അർപ്പിക്കുകയാണ് സ്വിഗ്ഗി.

പത്ത് വർഷം വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിഗ്ഗി വെറും 19 രൂപ മുതൽ ആരംഭിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ‘ക്രേസി ഡീലുകൾ’ എന്ന പേരിൽ പ്രത്യേക ഓഫർ നൽകിവരികയാണ്. 33% ഓഹരിയുള്ള ഡച്ച്-ലിസ്റ്റഡ് കമ്പനിയായ പ്രോസസാണ് സ്വിഗ്ഗിയുടെ മുൻനിര നിക്ഷേപകർ. സോഫ്റ്റ്ബാങ്ക്, ഇ.ടി. ടെൻസെന്റ്, ആക്‌സൽ, എലിവേഷൻ ക്യാപിറ്റൽ, എന്നിവയാണ് മറ്റ് ഓഹരി ഉടമകൾ. സ്വിഗ്ഗിയുടെ സഹസ്ഥാപകരായ ശ്രീഹർഷ മജെറ്റി, നന്ദൻ റെഡ്ഡി, രാഹുൽ ജയ്മിനി എന്നിവർക്ക് യഥാക്രമം 4%, 1.6%, 1.2% ഓഹരികൾ സ്വിഗ്ഗിയിൽ ഉണ്ട്.