മാലിന്യക്കൂമ്പാരത്തിൽ നിന്ന് സിഡ്നി സ്വദേശിയായ യുവാവ് സമ്പാദിച്ചത് ലക്ഷങ്ങൾ

0
19

നമ്മൾ ഉപേക്ഷിക്കുന്ന പല വസ്തുക്കളും ചിലപ്പോൾ മറ്റൊരാൾക്ക് വലിയ രീതിയിൽ ഉപയോ​ഗമായേക്കാം. ചിലപ്പോൾ ജീവിതം തന്നെ മാറ്റിമറിച്ചേക്കും. അത്തരത്തിലൊരു സംഭവമാണ് സിഡിനിയിലെ 30 കാരൻ്റെ ജീവിതത്തിൽ സംഭവിച്ചത്. സിഡിനി സ്വദേശിയായ ലിയോനാർഡോ അർബാനോ എന്ന 30കാരനാണ് ഇവിടെ താരം. മറ്റുള്ളവർ വലിച്ചെറിഞ്ഞ പാഴ് വസ്തുക്കളിൽ നിന്ന് അദ്ദേഹം കഴിഞ്ഞ വർഷം സമ്പാദിച്ചത് ലക്ഷങ്ങളാണ്. ഏകദേശം 1000000 ഓസ്ട്രേലിയൻ ഡോളറാണ് (56 ലക്ഷം രൂപ).

This man earned over Rs 56 lakh last year by selling garbage - here's how he did it

ആളുകൾ വലിച്ചറിയുന്ന വസ്തുക്കൾ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് പെറുക്കി അവയിൽ നിന്ന് വീണ്ടും ഉപയോഗിക്കാനാവുന്നവ കണ്ടെത്തി മറിച്ചുവിറ്റാണ് ഈ പണം മുഴുവൻ ലിയോനാർഡോ നേടിയത്. ദിവസവും പ്രഭാത ഭക്ഷണത്തിന് ശേഷം ലിയോനാർഡോ തൻ്റെ സൈക്കിളോ കാറോ എടുത്ത് തെരുവിലേക്കിറങ്ങും. പിന്നീട് പലയിടങ്ങളിലായി കാണുന്ന വേസ്റ്റ് കൂനകളെല്ലാം പരതും. ഈ ഹോബി ഇന്ന് ഇദ്ദേഹത്തിന്റെ ജീവിതോപാധിയാണ്. ആളുകൾ പുനരുപയോഗിക്കാൻ ആവുന്ന പല വസ്തുക്കളും ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കാറുണ്ട്. ഇവയൊക്കെ ലിയോനാർഡോ കണ്ടെത്തും. കോഫി മെഷീനും നോട്ടുകെട്ടുകളും, എന്തിനേറെ, സ്വർണാഭരണങ്ങൾ വരെ ലിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരത്തുകളിലെ വലിയ മാലിന്യ കൂമ്പാരങ്ങളിൽ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കൾ ഉണ്ടാകും എന്നുറപ്പാണ്.

ആഡംബര ബാഗ് ബ്രാൻഡായ ഫെൻഡിയിൽ നിന്നുള്ള ഒരു പഴ്സ് ഒരിക്കൽ മാലിന്യങ്ങൾക്കുള്ളിൽ നിന്നും കണ്ടെത്തി. ഇത് മറിച്ചുവിറ്റപ്പോൾ പതിനാറായിരം രൂപയ്ക്ക് മുകളിലാണ് ലഭിച്ചത്. എന്നാൽ വിലപിടിപ്പുള്ള വസ്തുവാണെന്ന് സ്വയം വിലയിരുത്തിയല്ല ലിയോനാർഡോ കച്ചവടങ്ങൾ നടത്തുന്നത്. ആധികാരിക വെബ്സൈറ്റുകളിൽ തിരഞ്ഞ് ഉത്പന്നത്തിന്റെ സീരിയൽ നമ്പറും മറ്റു വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തും. വില തിട്ടപ്പെടുത്താനായി ഇത്തരം വസ്തുക്കൾ വിൽക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായവും തേടാറുണ്ട്.

കണ്ടെത്തുന്നവയിൽ തനിക്ക് ആവശ്യമുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ അത് വീട്ടിലേക്ക് കൊണ്ടുപോകാറുമുണ്ട്. ഈ കാലയളവിനുള്ളിൽ ടിവി, ഫ്രിജ് , വാഷിങ് മെഷീൻ , ലാപ്ടോപ്പുകൾ, കൗച്ചുകൾ, വാക്വം ക്ലീനറുകൾ എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. ഇവയിൽ നിന്നെല്ലാമായി നല്ലൊരു തുകയും ഇയാൾക്ക് ലഭിക്കുന്നു. ലിയോ താമസിക്കുന്ന സ്ഥലത്തിന്റെ വാടകയും ഭക്ഷണത്തിനും ഇങ്ങനെ ലഭിക്കുന്ന പണത്തിൽ നിന്നാണ് കണ്ടെത്തുന്നത്.