ട്രെന്‍ഡിങിന് പുറകെ പോകുന്ന ഫാഷന്‍ ലോകത്ത് ചുരുങ്ങിയ കാലയളവ് കൊണ്ട് തങ്ങളുടേതായ ഒരിടം നേടിയ ഒരു സംരംഭമാണ് മാക് സ്റ്റോര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഗണമേന്മയുള്ള ട്രെൻഡി ആയിട്ടുള്ള വസ്ത്രങ്ങളുടെ ഷോപ്പ്. മൂന്ന് സുഹൃത്തുക്കളായ അജ്മല്‍ ഇബ്രാഹീം, പ്രസാദ്, ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് മാക് സ്റ്റോറിന് ലേഡീസ് അപ്പാരലിന് തുടക്കം കുറിച്ചത്. പഠന ശേഷം ഒരു സംരംഭം തുടങ്ങുക എന്നത് അജ്മലിന്റെ സ്വപ്നമായിരുന്നു. പക്ഷെ പഠനം കഴിഞ്ഞ ഉടനെ ഒരു സംരംഭം തുടങ്ങാനുള്ള സാമ്പത്തികമില്ലാത്തത് കൊണ്ട് പഠിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്തു. അപ്പോഴും സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹം മനസ്സിലുണ്ട്.
അങ്ങനെയിരിക്കെ വിദേശത്ത് മികച്ച ശമ്പളത്തില്‍ ജോലി ലഭിച്ചു. വിദേശത്തേക്ക് പോകാനുള്ള നടപടികള്‍ നടക്കവെ സുഹൃത്തുക്കളായ പ്രസാദിനോടും ഷെരീഫിനോടും തന്റെ സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്. അജമലിൻ്റെ ആഗ്രഹം പറഞ്ഞപ്പോള്‍ പൂര്‍ണ്ണ പിന്തുണയാണ് സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ചത്. ശേഷം സുഹൃത്തുക്കള്‍ അവരുടെ ജോലി ഉപേക്ഷിച്ച് അജ്മലിന്റെ സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹത്തോടൊപ്പം നിക്കുകയായിരുന്നു. അങ്ങനെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് ലേഡീസ് അപ്പാരലായ മാക് സ്റ്റോറിന് തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ പടവുകളിലേക്ക് ചവിട്ടി കയറുകയായിരുന്നു.
വസ്ത്രമേഖലയിലെ ഫാഷന്‍ സങ്കല്‍പങ്ങള്‍ ഞൊടിയിടയിലാണ് മാറുന്നത്. അതുകൊണ്ട് തന്നെ ആ മേഖലയില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകാറുമുണ്ട്. വസ്ത്രവിപണന മേഖലയിലാണ് സംരംഭം തുടങ്ങന്നതെങ്കില്‍ നല്ലൊരു മത്സരം തന്നെ നേരിടണം. പക്ഷെ മാക് സ്റ്റോറിന് അതൊരു വിഷയമേ അല്ലായിരുന്നു. സാമ്പത്തികം മാത്രമായിരുന്നു നേരിട്ടൊരു വെല്ലുവിളി. മികച്ച വസ്ത്ര ശേഖരം കൊണ്ട് മറ്റുള്ള കടകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. അതുകൊണ്ട് തന്നെയാണ്
മാക് സ്റ്റോറിന് ജനങ്ങളുടെ ഇടയില്‍ വളരെ പെട്ടന്ന് തന്നെ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞതും. മാക് സ്റ്റോറിന്റെ ലേഡീസ് അപ്പാരല്‍ വിജയത്തിലായതോടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുതിയൊരു ഔട്ട്ലെറ്റ് കൂടി തുറന്നു. കണ്ടു മടുത്ത ഡിസൈനുകളില്‍ നിന്ന് പുത്തന്‍ ടെന്‍ഡുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇവിടുത്തെ വസ്ത്ര ശേഖരം. ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് മാക് സ്റ്റോറിന്റെ പ്രത്യേകത. തായ്‌ലെന്‍ഡില്‍ നിന്നും ബോംബൈയില്‍ നിന്നുമാണ് വസ്ത്രങ്ങളുടെ ഇറക്കുമതി.
അജ്മലിന്റെ സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹത്തിന് സുഹൃത്തുക്കള്‍ പിന്തുണ നല്‍കിയതോടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുകയായിരുന്നു. മൂന്ന് പേരും ഷോപ്പിലെ പ്രധാന സെക്ഷനുകളില്‍ ഓരോന്നു കൈകാര്യം ചെയ്ത് നല്ല ലാഭത്തില്‍ മുന്നോട്ട് കൊണ്ട് പോകുന്നു. വരുന്ന വരുന്ന ഡിസംബര്‍ ജനുവരിയോടുകൂടി ലേഡീസ് അപ്പാരലിൻ്റെ പുതിയ ഔട്ട്‌ലെറ്റ് തുറക്കും.
കൂടാതെ വരും നാളുകളില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ മാക് സ്റ്റോറിന്റെ ഒട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഓഫ്‌ലൈന്‍ സ്റ്റോറിന് പുറമേ മാക് സ്‌റ്റോറിന്റെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താള്‍ക്ക് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്. മാക് സ്റ്റോറിൻ്റെ വരും നാളുകളിലെ അപ്ഡേറ്റുകളറിയാൻ അവരുടെ ഫേസ്ബുക്ക് പേജും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ചെക്ക് ചെയ്താമതിയാകും.
fb page : Maac Store
instagram account:_maac_store_
കൂടാതെ കല്യാണങ്ങള്‍ക്കും എന്‍ഗേജ്‌മെന്റുകള്‍ക്കും പറയുന്ന ഫാഷനില്‍ ഓര്‍ഡര്‍ അനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കാറുണ്ട്. ഇത്തരത്തില്‍ ആവശ്യമുളളവർ ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും.9539633797, 9747053477