സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും 54,000 കടന്നു

0
5
gold price
gold price

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വില ഉയർന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു ​ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച്ചു. പവന് വില ഇന്ന് 54,080 എത്തിയതോടെ ഒരു പവൻ സ്വർണ്ണം വാങ്ങുമ്പോൾ പവൻ്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിങ് നിരക്കുകൾ എന്നിവയെല്ലാം ചേർത്ത് വലിയൊരു തുക നൽകേണ്ടി വരും.