തൻ്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് വിജയത്തിൻ്റെ വലിയ ഉയരങ്ങളിലെത്തി 30കാരനായ തൃഷ്നീത് അറോറ. 19-ാം വയസ്സിൽ തൻ്റെ ഡാറ്റാ സെക്യൂരിറ്റി കമ്പനിയായ ടിഎസി സെക്യൂരിറ്റി സ്ഥാപിച്ച തൃഷ്നീത് വെറും 23-ാം വയസ്സിൽ കോടീശ്വരനായ സംരംഭകനാണ്. പിനീടങ്ങോട്ടു ശത കോടീശ്വരനായി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ഗൂഗിൾ, ബിഎസ്ഇ, എൻഎസ്ഇ, എയർടെൽ തുടങ്ങിയ മുൻനിര കമ്പനികളും സിബിഐ പോലുള്ള സർക്കാർ ഏജൻസികളും ക്ലയൻ്റുകളായുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിൽ ഒരാളാണ് തൃഷ്നീത്. ആഗോള തലത്തിൽ ഫോർച്യൂൺ 500 കമ്പനികൾക്കും സെയിൽസ്ഫോഴ്സ്, ഓട്ടോഡെസ്ക്, കാസിയോ, ബ്രാഡി കോർപ്പറേഷൻ, നിസ്സാൻ എന്നിവ മറ്റ് ക്ലയൻ്റുകളിൽ ചിലരാണ്
നിലവിൽ ആഗോള തലത്തിൽ പ്രശസ്തമായി മാറിയിരിക്കുന്ന കമ്പനിയാണ് ടിഎസി സെക്യൂരിറ്റീസ്. സൈബർ സെക്യൂരിറ്റി മേഖലയിലെ മുൻനിര കമ്പനിയാണിത്. സിസ്റ്റത്തിൽ ഉണ്ടാവുന്ന പിഴവുകൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി പരിഹരിക്കുകയാണ് കമ്പനി ചെയ്യുന്നത്. കൂടാതെ Risk and vulnerability management, ഡാറ്റ സെക്യൂരിറ്റി സേവനങ്ങളും നൽകുന്നു.
തൃഷ്നീത് അറോറയുടെ നേതൃത്ത്വത്തിലാണ് കമ്പനി ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു. നിർണായകമായ ഡാറ്റ, ഇൻഫ്രാസ്ട്രക്ചർ എന്നിവ സംരക്ഷിക്കുന്നതിന് പ്രമുഖ പങ്കാളിയായി ഈ കമ്പനി അന്താരാഷ്ട്രതലത്തിൽ പരിഗണിക്കപ്പെടുന്നു. കമ്പനിയുടെ വിജയത്തിനും അപ്പുറത്തേക്ക് തൃഷ്നീതിന്റെ സ്വാധീനശക്തി കടന്നു ചെന്നിട്ടുണ്ട്. ഇന്ന് ടിഎസി സെക്യൂരിറ്റിയുടെ വരുമാനം 136 കോടി രൂപയിലും അധികമാണ്. ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ വലിയ വരുമാനം നേടാൻ സാധിച്ചത് കമ്പനിയെ സംബന്ധിച്ച് നേട്ടമായി വിലയിരുത്തപ്പെടുന്നു. നിരന്തരമായി പുതുമകൾ തേടി നവീകരണങ്ങൾ വരുത്തുന്ന അറോറയുടെ നേതൃത്ത്വം ഒരു പടി മുന്നിൽ നിൽക്കാൻ കമ്പനിയെ സഹായിക്കുന്നു. സൈബർ സെക്യൂരിറ്റി മേഖലയിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട പേരാണ് അറോറയുടെ ടിഎസി സെക്യൂരിറ്റിയുടേതെന്ന്
2019 ൽ ഫോർച്യൂൺ മാഗസിൻ കമ്പനിയെപ്പറ്റി വിലയിരുത്തി. 2025ഓടെ 1 ബില്യൺ ഡോളർ ടേൺ ഓവർ നേടുക എന്നതാണ് നിലവിൽ കമ്പനിയുടെ ലക്ഷ്യം. വലിയ സ്വപ്നങ്ങൾ കാണാനും ആ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യണം എന്ന് തൃഷ്നീതിൻ്റെ സംരംഭ യാത്ര യുവസംരംഭകർക്ക് പ്രചോദനമാണ്