ഇന്ത്യ – യു എസ് വ്യാപാര കരാറിൽ ശുഭപ്രതീക്ഷ: നിർമല സീതാരാമൻ

0
30

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ശുഭപ്രതീക്ഷയെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ എല്ലാം തന്നെ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും പറഞ്ഞു. ഐഎംഎഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മെനൂച്ചിനുമായി നടത്തിയ ചര്‍ച്ചയ്ക്കു  ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിര്‍മല.

യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആടുത്ത മാസം ആദ്യം ഇന്ത്യ സന്ദര്‍ശിക്കും. ‘  ഉദ്യോഗസ്ഥര്‍ക്കൊപ്പം യുഎസിലെ വ്യാപാര സംഘവും ഇന്ത്യയിലേക്കു വരുന്നുണ്ട്.  വളരെ വേഗത്തിലാണു വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എത്രയും പെട്ടെന്നു കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ക്കു സാമൂഹ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറി. ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ക്കു മികച്ച സ്വീകാര്യതയാണ് ആഗോളതലത്തില്‍ തന്നെ ലഭിച്ചത്. അതുകൊണ്ടു തന്നെ കരാര്‍ യാഥാര്‍ഥ്യമാകാനുള്ള സാധ്യത വര്‍ധിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു.