തുടക്കം ഒന്ന് രണ്ട് കാറുകളിലൂടെ… ഇന്ന് മൂന്ന് ഷോറൂമുകൾ സ്വന്തം ഈ സുഹൃത്തുക്കളുടെ സംരംഭം ഇന്ന് വിജയത്തിൻ്റെ നെറുകയിൽ

1
131

നിങ്ങളൊരു കാർ വാങ്ങാൻ ആ​ഗ്രഹിക്കുന്നവരാണോ? പക്ഷെ പുത്തൻ അല്ല, എന്നാൽ പുത്തൻ പോലെ അതും ബഡ്ജറ്റ് ഫ്രണ്ട്ലി. എവിടുന്ന് വാങ്ങും എന്നുള്ള ആലോചനയിലാണെങ്കിൽ അതിനുള്ള ഉത്തരം ന്യുമെറിസ് കാർസ് എന്നാണ്. എറണാകുളം ജില്ലയിലെ ആലുവയിൽ രണ്ട് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ സംരംഭത്തെയാണ് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. ന്യുമെറിസ് കാർസ് എന്ന പേരിലുള്ള യുസ്ഡ് കാർ ഷോറൂമാണ്. സാമ്പത്തിക മേഖലയിൽ ജോലി ചെയ്തിരുന്ന അനൂപും സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ലിബിനും കൂടി ചേർന്നാണ് കൊവിഡ് എന്ന മഹാമാരിക്ക് ശേഷം യൂസ്ഡ് കാർ ഷോറും എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഒന്ന് രണ്ട് കാറുകളിലൂടെയായിരുന്നു തുടക്കം. പിന്നീട് കഥയങ്ങ് മാറി. ഇന്ന് മൂന്ന് ഷോറുമുകളാണ് ഇവർക്ക് ഉള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഉപഭോക്താക്കൾ ഇവർക്കരികിലേക്ക് എത്തുന്നുണ്ട്. ഇവരിൽ നിന്ന് കാർ വാങ്ങുന്നവരുടെ അഭിപ്രായത്തിൽ നിന്നാണ് കൂടുതൽ ഉപഭോക്താക്കളും ന്യുമെറിസിലേക്ക് എത്തുന്നത്.

തങ്ങളുടെ അടുത്ത് എത്തുന്ന ഉപഭോക്താക്കൾക്ക് മികച്ച വാഹനങ്ങൾ നൽകുക എന്നതാണ് ഈ സംരംഭത്തിലൂടെ ഈ സുഹൃത്തുക്കൾ ലക്ഷ്യംവെച്ചിരിക്കുന്നത്. എല്ലാ ബ്രാൻഡിലെ കാറുകളും ന്യുമെറിസിൽ ഉണ്ട്. ഉപഭോക്താവിൻ്റെ ആവശ്യങ്ങൾക്കും ഇഷ്ടത്തിനും മുൻ​ഗണന നൽകുന്നതാണ് ഇവിടുത്തെ രീതി. ഇവിടുത്തെ പ്രത്യേകത എന്തെന്നാൽ മികച്ച ​ഗുണനിലവാരമുള്ളതും എന്നാൽ വിലകുറവുമുള്ള വാഹനങ്ങളുമാണ് ന്യുമെറിസിലൂടെ ഓരോ ഉപഭോക്താവിൻ്റെ അരികിലേക്ക് എത്തുന്നത്. 2016 മുതലുള്ള വാഹനങ്ങൾക്ക് എഞ്ചിൻ, ​ഗിയർ ബോക്സ്, എസി എന്നിവക്ക് ഒരു വർഷത്തെ വാറൻ്റി നൽകുന്നുണ്ട്. 2016 ന് താഴോട്ടുള്ള വാഹനങ്ങളിൽ ഫുൾ സർവ്വീസ് എല്ലാം ചെയ്ത് വാഹനങ്ങളില‍ ജനറൽ ചെക്ക് അപ്പുകൾ എല്ലാം നടത്തി പെയിൻ്റിം​ഗും പോളിഷ് വർക്കുകളെല്ലാം കഴിഞ്ഞിട്ടാണ് ഒരു കസ്റ്റമറുടെ കയ്യിലേക്ക് വാഹനം എത്തുന്നത്. പിന്നീട് ഉപഭോക്താവിന് 5000 കിലോമീറ്റർ കഴിഞ്ഞ് സർവ്വീസ് ചെയ്താൽ മതിയാകും.

എങ്ങനെ ഇവിടുന്ന് വാഹനം വാങ്ങാം എന്ന് നോക്കാം?

ന്യുമെറിസിൻ്റെ ഷോറൂമിലെത്തിയാൽ നിങ്ങൾക്ക് വാഹനം പൂർണ്ണമായും പരിശോധിച്ച് വാഹനത്തിൻ്റെ ​ഗുണമേന്മയൊക്കെ നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനം തിരഞ്ഞെടുക്കാവുന്നതാണ്. കാശ് പോകും എന്നുള്ള ഒരു ടെൻഷൻ ഇല്ലാതെ തന്നെ ഇവിടുന്ന് വാഹനങ്ങൾ വാങ്ങാം. കാരണം ഇവരുടെ സംരംഭം ഐഎസ് ഒ സർട്ടിഫൈഡ് ആണ്.

എറണാകുളം ജില്ലയിലെ ആലുവ എന്ന സ്ഥലത്തിൻ്റെ ഹൃദയഭാ​ഗമായ മാതാ, മാധുര്യ തീയറ്ററിനും സീനത്ത് തീയറ്ററിനും സമീപമാണ് ആദ്യത്തെ ഷോറൂം ഓപ്പൺ ചെയ്തത്. പിന്നീട് ആലുവയിലെ ബാങ്ക് ജം​ഗ്ഷനിൽ ഒരു ഷോറും കൂടി തുറന്നു. ഒന്ന് രണ്ട് കാറിൽ നിന്ന് മൂന്ന് ഷോറുമുകളിലേക്ക് എത്തിയിരിക്കുകയാണ് നിലവിൽ ന്യൂമെറിസ്. ചാലക്കുടിയിലെ ഷോറൂം നവീകരിച്ച് ഉത്ഘാടനത്തിനായി കാത്തിരിക്കുകയാണ്. മികവുറ്റ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും അവരിലൂടെ വളർന്ന് വന്ന ഒരു സംരംഭവുമാണ് ന്യൂമെറിസ്. തങ്ങൾക്കരികിലേക്ക് എത്തുന്ന ഉപഭോക്താവിന് മികച്ച വാഹനങ്ങൾ മാത്രമേ നൽകുള്ള എന്ന അനൂപിൻ്റെ ദൃ‍ഢനിശ്ചയവുമാണ് ന്യൂമെറിസ് കാർസ് എന്ന സംരംഭത്തിൻ്റെ വളർച്ചക്ക് കാരണം. ഇവരുടെ ഷോറൂമിലേക്ക് പുതിയതായി എത്തുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിവരങ്ങൾ എല്ലാം ഇവരുടെ യൂട്യൂബ് ചാനലിലൂടെയും പങ്ക് വെക്കാറുണ്ട്. NUMERIZ CARS

വാഹനം വാങ്ങാൻ റെഡി ക്യാഷ് ഇല്ലെന്ന ടെൻഷൻ ഒന്നും വേണ്ട. അതിനും ഇവിടെ പരിഹാരമുണ്ട്. വാഹനം വാങ്ങാൻ‍ ഉള്ള ഫിനാൻസ് സൗകര്യവും എക്സ്ചേഞ്ച് സൗകര്യവും ഇവിടെ ഉണ്ട്. എക്സ്ചേഞ്ച് ചെയ്യുമ്പോൾ വാഹനത്തിൻ്റെ ക്വാളിറ്റി അനുസരിച്ചുള്ള പണം ഇവിടെ നിന്ന് ലഭിക്കും. വരും നാളുകളിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിലേക്ക് ന്യുമെറിസിൻ്റെ ഷോറൂമുകൾ കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് അനൂപും ലിബിനും. വാഹനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ കാണുന്ന നമ്പരുകളിൽ ഇവരെ വിളിക്കാവുന്നതാണ്.

1 COMMENT

Comments are closed.