മദ്യപിക്കാൻ മികച്ച സൗകര്യം ഒരുക്കി ഗ്ലെന്‍ലിവെറ്റ് വിസ്‌കി നിര്‍മ്മാണ കമ്പനി. മദ്യപിക്കാൻ ഗ്ലാസും വെള്ളവുമില്ലതെ മദ്യപിക്കാൻ സൗകര്യം ഒരുക്കിയിരിക്കുകയാണ്. വിസ്‌കി കോക്ക്ടെയ്ലാണ് ക്യാപ്സ്യൂൾ രൂപത്തിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ വിചിത്ര ‘ക്യാപ്സൂണ്‍ വിസ്‌കി’ ഗ്ലെന്‍ലിവെറ്റ് കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഉൾപ്പെടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
No ice. No stirrer. No glass. We're redefining how whisky can be enjoyed. Introducing The Glenlivet Capsule Collection #noglassrequired pic.twitter.com/F4MGErsfZM
— The Glenlivet (@TheGlenlivet) October 2, 2019
ഇപ്പോൾ ലണ്ടനിലാണ് ഇത്തരം ക്യാപ്സൂള്‍ മദ്യം ലഭ്യമാവുക. ഗ്ലാസും വെള്ളവും ഇല്ലാതെ മദ്യപിക്കാം എന്നതാണ് ക്യാപ്സൂളിന്റെ ഗുണമായി എടുത്തുപറയുന്നത്.
ക്യാപ്സൂള്‍ മദ്യം മൂന്ന് നിറങ്ങളിലായാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ക്യാപ്സൂൾ വായിലിട്ട് കടിക്കാന്‍ പറ്റുമെന്ന് കമ്പനി അവകാശപ്പെടുന്നു.