ഉപഭോക്താക്കളില്‍ നിന്ന് ജിയോ 6 പൈസ ഈടാക്കുന്നത് എന്തിന് വേണ്ടി?

0
464

ടെലികോം മേഖലയില്‍ തരംഗം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ ജിയോ ഉപഭോക്താക്കള്‍ക്ക് പണി കൊടുത്തിരിക്കുകയാണ് ഇപ്പോള്‍. ഈ മേഖലയിലെ മറ്റുള്ള കമ്പനികളെ വെല്ലുവിളിച്ചായിരിന്നു ജിയോ ഉപഭോക്താക്കള്‍ക്ക് ഇത്രയും നാള്‍ ഓഫറുകള്‍ നല്‍കിയിരുന്നത്. ഇനി മുതല്‍ ജിയോയില്‍ നിന്നുള്ള ഔട്ട് ഗോയിങ് കോളുകള്‍ക്ക് പണം ഈടാക്കാന്‍ പോകുകയാണ്. കഴിഞ്ഞ ദിവസമാണ് ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാര്‍ജ്. ജിയോയില്‍ നിന്ന് മറ്റ് നെറ്റ്വര്‍ക്ക് കണക്ഷനിലേക്ക് ഇനി വിളിക്കണമെങ്കില്‍ ഫോണ്‍റിങ് ചെയ്യുന്ന സമയം മുതല്‍ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കാനാണ് കമ്പനിയുടെ നീക്കം. അതായത് കോള്‍ കണക്ട് ആവുന്നതിന് മുമ്പുമുതല്‍ കമ്പനി പണം ഈടാക്കിത്തുടങ്ങും.

ഇതോടെ രാജ്യത്തെ വോയിസ് ഫ്രീകോളുകള്‍ അവസാനിക്കുകയാണെന്നാണ് ടെലികോം മേഖലയില്‍ നി്ന്നുള്ള വിവരം.

മുകേഷ് അംബാനിയുടെ ഈ നീക്കത്തിനെതിരെ മറ്റ് ടെലികോം കമ്പനികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ടെലികോം മേഖലയില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരമൊരു നീക്കത്തിനാണ് ജിയോ ശ്രമിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ആരോപിച്ചു. ‘റിങിങ് സമയത്തിനടക്കം പരിധി നിശ്ചയിച്ചും പണം ഈടാക്കിയും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി നടത്തുന്ന നീക്കം മറ്റ് ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്’,വോഡഫോണ്‍ ഐഡിയ പ്രസ്താവനയില്‍ പറഞ്ഞു.