ഒരു രൂപയ്ക്ക് ഒരു ജിബി ഡേറ്റയുമായി വൈഫൈ ഡബ്ബ

0
98

രു രൂപയ്ക്ക് ഒരു ജിബി ഡേറ്റ, അതിശയിക്കേണ്ട. ബംഗളുരു ആസ്ഥആനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ ഡബ്ബ എന്ന കമ്പനിയാണ് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ എന്ന വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. ഏതൊരു ഉപഭോക്താവിനെയും അതിശയിപ്പിക്കുന്ന നിരക്കാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

നിലവിലെ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം. ചെലികോം സംവിധാനങ്ങള്‍ ലഭിക്കുന്നതിന് വിപണിയില്‍ ലഭിക്കുന്ന വിലയേറിയ സാങ്കേതിക ഉപകരണങ്ങള്‍ ഒഴിവാക്കി സ്വന്തമായി വികസിപ്പിച്ച ഉപകരണങ്ങളാണ് വൈഫൈ ഡബ്ബ ഇന്‍ര്‍നെറ്റ് എത്തിക്കുന്നതിനായി ഉപയോഗിക്കുന്നത്. സൂപ്പര്‍ നോഡ് ടെക്‌നോളജിയാണിത്.

എങ്ങനെയാണ് വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം?

കടകളില്‍ വൈ-ഫൈ റൂട്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് ആദ്യ പ്രവര്‍ത്തനം. ഇതില്‍ നിന്ന് ഒരു ഉപഭോക്താവ് വൈഫൈ ഡബ്ബാ നെറ്റ്വര്‍ക്കിലേക്ക് സ്വന്തം വിശദാംശങ്ങള്‍ എൻ്റര്‍ ചെയ്ത് കൊടുത്താല്‍ കണക്ഷന്‍ ലഭിക്കുമെന്നാണ് റി്പപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വൈഫൈ ഡബ്ബയുടെ പ്ലാനുകളൊന്നുംസബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലെങ്കില്‍ മുകളില്‍ പറഞ്ഞ 1 രൂപയ്ക്ക് 1 ജിബി പ്ലാന്‍ എടുത്ത് പ്രവര്‍ത്തനം വിലയിരുത്താം. വൈഫൈ ഡബ്ബാ ടോക്കണുകളും എടുക്കാം. കൂടുതല്‍ ഡേറ്റ വേണ്ടപ്പോള്‍ ആവശ്യാനുസരണം വീണ്ടും ചാര്‍ജ് ചെയ്യാം.

സൂപ്പര്‍നോഡ് ടെക്‌നോളജി വഴിയാണ് 100 ശതമാനം കവറേജ് ലഭിക്കുന്നത്.
സൂപ്പര്‍നോഡുകളുടെ ഗ്രിഡുകള്‍ ഫ്‌ളാറ്റുകള്‍ക്കും ടവറുകള്‍ക്കും ഉയരക്കൂടുതലുള്ള മറ്റു കെട്ടിടങ്ങള്‍ക്കും മുകളില്‍ പിടിപ്പിക്കുന്നു. ഇതിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വൈഫൈ ഡബ്ബയുടെ സേവനം നിലവില്‍ ബംഗളുരൂവില്‍ മാത്രമാണ് ലഭ്യമാകുക. തങ്ങളുടെ സേവനം മറ്റു സ്ഥലങ്ങളിലേക്കും എത്തിക്കാന്‍ ശ്രമിക്കുകയാണ്.