റെഫ്രിജിറേറ്ററില്‍ നിന്ന് തൈര്; പുതിയ പരീക്ഷണവുമായി സാംസങ്ങ് വിപണിയിലേക്ക്

0
107

റെഫ്രിജിറേറ്ററില്‍ നിന്ന് തൈര്, പുതിയ പരീക്ഷവുമായി സാംസങ്ങ് വിപണിയിലേക്ക്. തൈര് നിര്‍മ്മിക്കാന്‍ സാംസങ്ങിന്റെ കാര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററാണ് വിപണിയില്‍ ഇറക്കിയിരിക്കുകയാണ്.

അഞ്ച് മണി മുതല്‍ ആറ് മണിക്കൂര്‍ സമയം കൊണ്ട് തൈര് നിര്‍മ്മിക്കാന്‍ കഴിയും എന്ന പരീക്ഷണം വിജയിച്ച ശേഷമാണ് കാര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്റര്‍ വിപണിയിലേക്ക് ഇറക്കാന്‍ തയ്യാറായത്. 30,990 മുതല്‍ 45,990 വരെയാണ് ഈ റെഫ്രിജറേറ്ററിന്റെ വില. 244 ലിറ്റര്‍, 265 ലിറ്റര്‍, 314 ലിറ്റര്‍, 336 ലിറ്റര്‍ എന്നീ ശേഷികളില്‍ ഇവ വിപണിയില്‍ ലഭ്യമാകും.

തണുപ്പുള്ള സമയത്ത് തൈര് ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വീട്ടിലെ സാധാരണ ഊഷ്മാവില്‍ തൈര് കട്ടയാവാന്‍ കാലതാമസം ഉണ്ടാകും. ഇതിനുള്ള പരിഹാരമാണ് സാംസങ്ങിന്റെ കാര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററിലൂടെ സാധ്യമാകുന്നത്. റെഫ്രിജറേറ്ററിലെ പുതിയ തൈര് നിര്‍മ്മാണ രീതി നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണങ്ങള്‍ വിജയിച്ചതായും കമ്പനി അറിയിച്ചു.

സാധാരണ തൈര് കട്ടിയാവാന്‍ എട്ടോ അതില്‍ കൂടുതലോ സമയം എടുക്കും. എന്നാല്‍ സാംസങ്ങിന്റെ കാര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററില്‍ മൃദുവായ തൈര് അഞ്ച് മണിക്കൂര്‍ കൊണ്ട് തയ്യാറാകും. പാല്‍ തിളപ്പിച്ച് തണുത്ത ശേഷം ഫ്രിഡ്ജില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്‍മന്റേഷന്‍ ചെയ്യും എന്നതാണ് ഇതിലെ സാങ്കേതിക വിദ്യ. തൈര് നിര്‍മ്മിക്കുക മാത്രമല്ല അത് കേടാകെ സൂക്ഷി്കകാന്‍ സാധിക്കും എന്നുള്ളതും കാര്‍ഡ് മാസ്‌ട്രോയുടെ പ്രത്യേകതയാണ്.