വിപണി കീഴടക്കി ടാറ്റയുടെ സുഡിയോ ബ്രാൻഡ്

0
18
Zudio
Zudio

ടാറ്റയുടെ പുതിയ വസ്ത്ര ബ്രാൻഡായ സുഡിയോയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. ഒരു മിനുറ്റിലും 90 ടീഷർട്ടുകളും, ഓരോ മണിക്കൂറിൽ വിൽക്കുന്നത് 20 ഡെനിമുകളുമാണ് വിറ്റഴിഞ്ഞ് പോകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൂടുതൽ ന​ഗരങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് സൂഡിയോ രാജ്യത്തെ വിപണിയിൽ തംരംഗമായത്. 2016-ൽ പ്രവർത്തനം തുടങ്ങിയ സുഡിയോയ്ക്ക് 161 നഗരങ്ങളിലായി 545 സ്‌റ്റോറുകളുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 46 നഗരങ്ങളിലാണ് സൂഡിയോ പുതിയതായി പ്രവർത്തനം തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പരമാവധി പുതിയ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നതാണ് സൂഡിയോയിലെ വിൽപന വർധിക്കുന്നതിന് കാരണമെന്ന് ട്രെന്റ് വ്യക്തമാക്കി.. ഒരു സ്റ്റോർ 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഒരുക്കുന്നത്. 3 മുതൽ 4 കോടി രൂപ വരെയാണ് ഒരു പുതിയ സ്റ്റോർ സജ്ജമാക്കുന്നതിന് ടാറ്റ നിക്ഷേപിക്കുന്നത്.

ട്രെന്റ് അനുബന്ധ സ്ഥാപനമായ ബുക്കർ ഇന്ത്യ ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫിയോറ ഹൈപ്പർമാർക്കറ്റ് ലിമിറ്റഡിന്റെ കീഴിലാണ് സുഡിയോ പ്രവർത്തിക്കുന്നത് . 2024 സാമ്പത്തിക വർഷത്തിൽ, എഫ്എച്ച്എൽ അതിന്റെ മൊത്ത വരുമാനം 192.33 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ മൊത്തം വരുമാനം 187.25 കോടി രൂപയായിരുന്നു